ന്യൂഡല്‍ഹി: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച സംഭവിച്ചതില്‍ പ്രതികരണവുമായി വഴി തടഞ്ഞ കര്‍ഷക നേതാവ് രംഗത്ത് എത്തി. ഫിറോസ്പുരിലേക്ക് ഈ റോഡിലൂടെയാണ് പ്രധാനമന്ത്രി വരുന്നതെന്നും റോഡ് ഒഴിവാക്കിക്കൊടുക്കണമെന്നും ഫിറോസ്പുര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടപ്പോള്‍ വെറുതെ പറയുകയാണെന്ന് കരുതിയെന്ന് പ്രധാനമന്ത്രിയെ തടഞ്ഞ ഭാരതീയ കിസാന്‍ യൂണിയന്‍ (ക്രാന്തികാരി) നേതാവ് സുര്‍ജിത് സിങ് ഫൂല്‍ പറയുന്നു.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണത്തിലെ വീഴ്ച : കേന്ദ്ര സര്‍ക്കാരും അന്വേഷണത്തിന്
‘പൊലീസ് കളിയാക്കുകയാണെന്നും പ്രധാനമന്ത്രി വരില്ലെന്നും ഞങ്ങള്‍ ആദ്യം കരുതി. സമ്മേളന നഗരിക്ക് അടുത്ത് ഹെലിപാഡ് ഒരുക്കിയതിനാല്‍ വ്യോമമാര്‍ഗം വരുമെന്നാണ് വിചാരിച്ചത്. അതുവഴി മോദി അപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി വരികയാണെങ്കില്‍ വരുന്നതിന് ഒരു മണിക്കൂര്‍ മാത്രം മുമ്പാണോ അറിയുകയെന്ന് ഫിറോസ്പുര്‍ എസ്.എസ്.പിയോട് ഞങ്ങള്‍ തിരിച്ചുചോദിച്ചു. അതൊരിക്കലും സംഭവിക്കില്ലെന്നും ഞങ്ങള്‍ പൊലീസിനോട് തര്‍ക്കിച്ചു. റോഡില്‍ നിന്ന് സമരക്കാരെ നീക്കാനുള്ള പൊലീസിന്റെ തന്ത്രമായിട്ടാണ് അപ്പോഴും കണക്കു കൂട്ടിയത്. നിങ്ങള്‍ കളിയാക്കുകയാണെന്നും ഇത് വിശ്വസിക്കില്ലെന്നും റോഡ് ഒഴിഞ്ഞുതരില്ലെന്നും എസ്.എസ്.പിയോട് ഞങ്ങള്‍ പറഞ്ഞു’, സുര്‍ജിത് സിങ് ഫൂല്‍ സംഭവം വ്യക്തമാക്കി.
Post Your Comments