![](/wp-content/uploads/2022/01/medical-student.jpg)
കോഴിക്കോട്: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും തേഞ്ഞിപ്പാലം സ്വദേശിയുമായ ആദര്‍ശ് നാരായണന്‍ ആണ് ആത്മഹത്യ ചെയ്തത്.
ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കോളേജിലെ ആണ്‍കുട്ടികളിടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയായിരുന്നു ആദര്‍ശ് ജീവനൊടുക്കിയത്. വീട്ടിലായിരുന്ന ആദര്‍ശ് കഴിഞ്ഞ ദിവസമാണ് കോളേജില്‍ മടങ്ങിയെത്തിയത്.
വീട്ടില്‍ നിന്ന് തിരിച്ചെത്തിയത് മുതല്‍ ആദര്‍ശ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments