ഒറ്റപ്പാലം: ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. നാദിയ ജില്ലയിലെ സഫർപൂർ സ്വദേശി ബിശ്വനാഥ് മിസ്ത്രിയെയാണ് (36) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റപ്പാലം കണ്ണിയംപുറം പാലത്തിന് സമീപം രാധ ക്ലിനിക് എന്ന സ്ഥാപനം തുറന്ന് മാസങ്ങളായി മൂലക്കുരു ചികിത്സ നടത്തിവരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആയുർവേദ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ചികിത്സക്ക് വേണ്ട ഒരു യോഗ്യതയും ഇല്ലെന്ന് കണ്ടെത്തുകയും ഒറ്റപ്പാലം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
Read Also : കുഞ്ഞിനെ തട്ടിയെടുത്തത് ആണ്‍സുഹൃത്തിനെ ബ്ലാക്മെയില്‍ ചെയ്യാൻ: യുവതിയുടെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ 15 വർഷത്തോളമായി ക്ലിനിക്ക് തുറന്ന് ആയുർവേദം, അലോപ്പതി ചികിത്സകൾ നടത്തുകയായിരുന്നെന്നും പ്ലസ് ടു തോറ്റയാളാണെന്നും പൊലീസ് വ്യക്തമാക്കി. സി.ഐ ബാബുരാജ്, എസ്.ഐ ശിവശങ്കരൻ, എ.എസ്.ഐ രാജനാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments