Latest NewsKerala

എറണാകുളത്തും തിരുവനന്തപുരത്തും കോവിഡ് സാഹചര്യം ഗുരുതരം : കേന്ദ്രസർക്കാർ മുന്നറിയിപ്പ്

ന്യൂഡൽഹി: കേരളത്തിൽ രണ്ടിടത്ത് കോവിഡ് സാഹചര്യം വളരെ ഗുരുതരമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. തിരുവനന്തപുരം എറണാകുളം എന്നീ ജില്ലകളിലാണ് സാഹചര്യം രൂക്ഷമാകുന്നത്.

കേരളത്തിൽ ടി.പി.ആർ കുറവാണെങ്കിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ രോഗവ്യാപനത്തിൽ ആശങ്കയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡും വകഭേദമായ ഒമിക്രോണും ഉയരുകയാണ്. ദിവസങ്ങൾ കഴിയവേ ഇരട്ടിയായാണ് പ്രതിദിന രോഗനിരക്ക് റിപ്പോർട്ട് ചെയ്യുന്നത്.

വരാൻ പോകുന്ന ഒരാഴ്ച വളരെ നിർണായകമാണ് എന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. അടുത്തയാഴ്ച ചേരാൻ പോകുന്ന കോവിഡ അവലോകന യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button