COVID 19Latest NewsKeralaNewsIndia

കേരളത്തിലെ രണ്ട് ജില്ലകളിൽ കോവിഡ് സാഹചര്യം ഗുരുതരം: മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

ഡൽഹി: കേരളത്തിലെ രണ്ടു ജില്ലകളിൽ കോവിഡ് സാഹചര്യം ഗുരുതരമാണെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കോവിഡ് സാഹചര്യം ഗുരുതരമാണെന്നും കേരളത്തില്‍ ടിപിആര്‍ കുറഞ്ഞെങ്കിലും രോഗികള്‍ കൂടുന്നതായും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തില്‍ ആശങ്കയുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് കോവിഡും ഒമിക്രോണ്‍ വകഭേദവും ഉയരുന്നു. മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗനിരക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകള്‍ നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button