Latest NewsIndiaNews

150 കോടി ഡോസ് കോവിഡ് വാക്സിന്‍: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ

ന്യൂ‌ഡൽഹി : 150 കോടി ഡോസ് കോവിഡ് വാക്സിനുകളെന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിംഗ് വഴി കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായപൂർത്തിയായ ജനസംഖ്യയുടെ 90 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. രാജ്യത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ശാസ്ത്രജ്ഞരും വാക്സിൻ നിർമ്മാതാക്കളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെയുള്ള എല്ലാവരുടെയും പരിശ്രമം മൂലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read Also  :  എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും 7 ദിവസം ഹോം ക്വാറന്റൈന്‍: മന്ത്രി വീണാ ജോര്‍ജ്

ഈ വർഷത്തിന്റെ തുടക്കം മുതൽ 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകി തുടങ്ങിയെന്നും അദ്ദേഹം സൂചിപ്പിച്ചു. പശ്ചിമബംഗാളിന് ഇതുവരെ 11 കോടി ഡോസ് കോവിഡ് വാക്സിൻ കേന്ദ്രം സൗജന്യമായി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button