AlappuzhaLatest NewsKeralaNattuvarthaNews

സോഷ്യൽ മീഡിയയിലൂടെ വർഗീയ പ്രചാരണം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

ആലപ്പുഴ: വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകുംവിധം സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. പ്രയാർ വടക്ക് മുറിയിൽ കണ്ണമത്ത് കിഴക്ക് വീട്ടിൽ ഹർഷാദാണ് (35) കായംകുളം പോലീസിന്റെ പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.

ആലപ്പുഴയിൽ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈൽ വഴി വിദ്വേഷകരമായ കുറിപ്പുകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ പരസ്പര ലഹള ഉണ്ടാക്കുന്നതിന് ശ്രമിക്കുകയായിരുന്നു ഹർഷാദ്. പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറെൻസിക് ലാബിൽ അയച്ച് ശാസ്ത്രീയ പരിശോധന നടത്തി.

മെഹബൂബ മുഫ്തി ഉൾപ്പെടെ ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരുടെ എസ്‌എസ്‌ജി സംരക്ഷണം പിൻവലിച്ച് സർക്കാർ ഉത്തരവ്

മതസൗഹാർദ്ദം തകർക്കുന്ന പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button