KeralaLatest NewsNews

കെ റെയില്‍, പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ: നല്‍കിയിട്ടുള്ളത് പ്രാഥമിക അനുമതി

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ ഹൈക്കോടതിയില്‍ അറിയിച്ചു. സില്‍വര്‍ലൈന്‍ പ്രത്യേക പദ്ധതിയല്ലെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്നുമാണ് റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചത്. റെയില്‍വേ സ്റ്റാന്‍ഡിംഗ് കൗണ്‍സിലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പദ്ധതിക്ക് നല്‍കിയിട്ടുള്ളത് പ്രാഥമിക അനുമതിയാണെന്നും റെയില്‍വേ വ്യക്തമാക്കി.

Read Also : പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച : അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി 27 റിട്ട: ഐ.പി.എസ് ഉദ്യോഗസ്ഥർ

സില്‍വര്‍ ലൈനിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് റെയില്‍വേ നിലപാട് അറിയിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button