ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞതിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻ ഐ.പി.എസ് ഓഫീസർമാർ. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇവർ കത്തയച്ചു. ഇന്ത്യൻ പോലീസ് സർവീസിൽ നിന്നും വിരമിച്ച 27 പേരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിക്ക് കത്ത് അയച്ചത്.
രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വീഴ്ച സംഭവിക്കുന്നതെന്നും, ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവർ കത്തിൽ പറയുന്നുണ്ട്. പ്രധാനമന്ത്രിയെ കർഷകർ വഴിയിൽ തടഞ്ഞത്, സംസ്ഥാന സർക്കാരിന്റെയും ക്രമസമാധാനം നടപ്പിലാക്കേണ്ടവരുടെയും കഴിവുകേടാണെന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
പഞ്ചാബിലെ മുൻ ഡി.ജി.പി പി.ജി ഡോഗ്ര, മുൻ മഹാരാഷ്ട്ര ഡി.ജി.പി പ്രവീൺ ദീക്ഷിത് എന്നിവരടങ്ങുന്ന 27 ഐപിഎസ് ഓഫീസർമാരാണ് കത്തിൽ ഒപ്പ് വച്ചിരിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രിക്ക് പറ്റിയ സുരക്ഷാ വീഴ്ച രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
Post Your Comments