തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി മറ്റൊരു നന്ദിഗ്രാമാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കുന്നതെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.
Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
‘ഇടതുപക്ഷ വിരുദ്ധതിയിലൂന്നിയ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് വച്ചുപുലര്‍ത്തുന്നത്. അവര്‍ക്ക് കേരളത്തില്‍ മറ്റൊരു നന്ദിഗ്രാം തുറക്കാമെന്ന് ആഗ്രഹമുണ്ടാകും. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതൃത്വം വിചാരിച്ചാലും ജനങ്ങളെ ഇടതുപക്ഷത്തിനെതിരായി അണിനിരത്താന്‍ കഴിയില്ല. വികസനം സംബന്ധിച്ചുള്ള കാഴ്ചപ്പാട് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. അത് നടപ്പിലാക്കുക എന്നത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുക എന്നതാണ്. രാഷ്ട്രീയ വിരോധം കോണ്‍ഗ്രസിന് ഇപ്പോള്‍ വികസന വിരോധമായി മാറി’- എവിജയരാഘവന്‍ വ്യക്തമാക്കി.
Post Your Comments