Latest NewsKeralaNews

ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ലക്ഷദ്വീപ് നിവാസികളെ തുടച്ചു നീക്കിയുള്ള ഏകാധിപത്യ നീക്കം; പ്രതികരണവുമായി വിജയരാഘവൻ

തിരുവനന്തപുരം: ഭരണനിർവ്വഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചു നീക്കിക്കൊണ്ടുള്ള ഏകാധിപത്യ നീക്കമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീന ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ശക്തിയായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: വിദേശത്ത് പോകുന്നവർക്ക് വാക്‌സിനേഷന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ഇടപെടും; മുഖ്യമന്ത്രി

തീരദേശ സംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യജീവനക്കാരുടെ ഷെഡ്ഡുകളെല്ലാം പൊളിച്ചു മാറ്റുകയും, ടൂറിസം വകുപ്പിൽ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ഗവൺമെന്റ് സർവ്വീസിലെ തദ്ദേശീയരായ മുഴുവൻ താത്ക്കാലിക ജീവനക്കാരെയും അഡ്മിനിസ്ട്രേറ്റർ ഒഴിവാക്കി. അംഗനവാടികൾ അടച്ചുപൂട്ടി, 90% മുസ്ലീംങ്ങളുള്ള മദ്യഉപയോഗം തീരെയില്ലാത്ത ലക്ഷദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് ആദ്യമായി മദ്യശാലകൾ തുറക്കുകയും, സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കുകയും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് 2 കുട്ടികളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്ന നിയമം കൊണ്ടുവരികയും ചെയ്തു. ലക്ഷദ്വീപിനെ അടിമുടി തകർക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ പഞ്ചായത്തിന് കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ ജനാധിപത്യവിരുദ്ധമായ ഇടപെടൽ നടത്തി അഡ്മിനിസ്‌ട്രേറ്റർ അധികാരം കവർന്നെടുക്കുകയാണ്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം വരെ അടിച്ചമർത്തുകയാണ്. കുറ്റവാളികളില്ലാത്ത ജയിലുകളും പോലീസ്സ്റ്റേഷനുമെല്ലാം ഒഴിഞ്ഞു കിടക്കുന്ന മാതൃകാപ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ വരെ ഭരണകൂട കൈകടത്തൽ ഉണ്ടാകുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

Read Also: കേരളത്തില്‍ ഇന്ന് മാസ്‌ക് ധരിക്കാത്തതിന് ആയിരക്കണക്കിന് ആളുകള്‍ക്കെതിരെ കേസ്; പിഴയായി ഈടാക്കിയത് ലക്ഷങ്ങള്‍

എൽ.ഡി.എ.ആർ വഴി ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെ മേലുള്ള ദ്വീപുവാസികളുടെ അവകാശം ഇല്ലാതാക്കാനുമുള്ള നടപടിയും ആരംഭിച്ചു. മറൈൻ വൈൽഡ് ലൈഫ് വാച്ചേഴ്സിനെ കാരണമില്ലാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ഈ വിധത്തിലുള്ള നടപടികൾ സ്വീകരിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Read Also: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാൻ നടപടിയെടുക്കും; മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button