പനമരം: പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന്‍ ഷിജാസ് (ചിക്കൂസ് -15) ആണ് ജീവനൊടുക്കിയത്.
വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ഷിജാസിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വയനാട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. റഫ്‌നാസ്, റിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Post Your Comments