
അരൂര്‍: രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാത്താനം കോളനി കോടാലിച്ചിറ വീട്ടില്‍ ശരത്തിനെ (24) ആണ് അറസ്റ്റ് ചെയ്തത്. അരൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം ഒപ്പമുണ്ടായിരുന്ന ആള് രക്ഷപ്പെട്ടിരുന്നു. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായ ശരത്തെന്ന് പൊലീസ് പറഞ്ഞു.
അരൂർ സി.ഐ സുബ്രഹ്മണ്യന്, എസ്.ഐ സി.എസ്. അഭിരാം, സെനി ഭാസ്കര്‍, സണ്ണി, എ.എസ്.ഐ ബഷീര്‍, സി.പി.ഒമാരായ എസ്. ശ്രീജിത്ത്, ബിജോയ്, ഹുനൈസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments