വാഷിംഗ്ടൺ: ഉക്രൈൻ അതിർത്തിയിൽ റഷ്യ നടത്തുന്ന സൈനിക നീക്കം ലോകരാഷ്ട്രങ്ങളെ അസ്വസ്ഥരാക്കുന്നു. റഷ്യൻ നീക്കത്തിന്റെ ഗൗരവം കണക്കിലെടുത്തു കൊണ്ട് യു.എസ്, യു.കെ പ്രതിരോധ സെക്രട്ടറിമാർ ചർച്ച നടത്തി. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും, ഇംഗ്ലണ്ടിൽ സമാന പദവി കൈയ്യാളുന്ന ബെൻ വാലസും തമ്മിലാണ് ഈ വിഷയത്തിൽ ചർച്ച നടത്തിയത്.
ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശ ശ്രമം, യു.എസ് ബ്രിട്ടീഷ് താൽപര്യങ്ങൾക്കു വിരുദ്ധമാണ്.അതിലേറെ, അത് ഇരുരാജ്യങ്ങളുടെയും അഭിമാന പ്രശ്നമാണ്. 2024-ൽ, ലോകരാഷ്ട്രങ്ങൾ നോക്കി നിൽക്കവേയായിരുന്നു ഉക്രൈന്റെ ഭാഗമായ ക്രിമിയയെ ആക്രമിച്ചു കീഴടക്കി റഷ്യ തങ്ങളുടെ സാമ്രാജ്യത്തോട് ചേർത്തത്.
എന്നാൽ,ഇക്കുറി ഉക്രൈനെ ആക്രമിച്ചാൽ, പഴയതു പോലെ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് പാശ്ചാത്യരാജ്യങ്ങൾ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, തങ്ങൾ നിൽക്കുന്നത് റഷ്യൻ ഭൂമിയിലാണെന്നും, അധിനിവേശത്തിന് പദ്ധതിയില്ലെന്നുമാണ് റഷ്യ ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്.
Post Your Comments