ഷാർജ: അമ്മമാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷൻ പ്രഖ്യാപിച്ച് ഷാർജ. ഓൺലൈൻ പഠനം തെരഞ്ഞെടുത്ത ചെറിയ കുട്ടികളുള്ള അമ്മമാർക്കായാണ് ഷാർജ പുതിയ സേവനം ഒരുക്കിയത്.
Read Also: പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ച : ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ജനുവരി 3 ന് ആരംഭിച്ച രണ്ടാം അക്കാദമിക് ടേം മുതൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ഷാർജ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ വർക്ക്ഫ്േളായെ ബാധിക്കാതെ വിദൂരമായി ചെയ്യാൻ കഴിയുന്ന ഒരു ജോലിയിലുള്ളവർക്ക് സേവനം പ്രയോജനപ്പെടുത്താം.
ഏഴിൽ താഴെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് മാത്രമെഈ സേവനം ലഭിക്കൂ. ഷാർജയിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുന:രാരംഭിക്കുന്നത് വരെ സേവനം ലഭ്യമാണ്.
കഴിഞ്ഞ ദിവനസമാണ് ഷാർജ ഓൺലൈൻ പഠനത്തിന് അനുമതി നൽകിയത്. വിദ്യാർഥികളുടെ പിസിആർ പരിശോധനാഫലം വൈകുന്നതിനാൽ ഷാർജയിലെ ചില സ്‌കൂളുകൾ പഠനം ഓൺലൈനിലേക്കു മാറ്റിയിട്ടുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ആവശ്യമുള്ളവർക്കു ഈ മാസം ഇ-ലേണിങിലേക്ക് മാറാൻ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അനുമതി നൽകിയത്.
Post Your Comments