
തിരുവനന്തപുരം: പള്ളിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയില്‍. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് വീടുകളില്‍ കയറി ഭീഷണിപ്പെടുത്തിയതിലും കേസുകളുണ്ട്. മംഗലപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്. സെപ്റ്റംബറിലാണ് പള്ളിപ്പുറത്ത് മനാഫിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയില്‍ കയറി ഇതര സംസ്ഥാന തൊഴിലാളിയെ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
തുടര്‍ന്ന് പ്രതിയും സംഘവും പള്ളിപ്പുറത്തുള്ള മനാഫിന്റെ വീട്ടിലെത്തി. പൊലീസാണെന്ന് പറഞ്ഞായിരുന്നു പ്രതിയുടെ നേതൃത്വത്തിലുള്ള നാലംഗം ഗുണ്ടാസംഘം വീട്ടില്‍ കയറി മനാഫിനായി തെരച്ചില്‍ നടത്തിയത്. മാനാഫ് വീട്ടിലുണ്ടായിരുന്നില്ല. മനാഫിന്റെ മൊബൈല്‍ കടയില്‍ കയറി ഗുണ്ടാപിരിവ് ചോദിച്ചിരുന്നെങ്കിലും പണം നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കടയിലെ തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രതി മനാഫിന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്.
നാലുവീടുകളില്‍ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും ആവശ്യപ്പെട്ടെന്ന് ഷാനവാസിനെതിരെ കേസുണ്ട്. രണ്ടു വീട്ടുകാര്‍ മാത്രമാണ് പൊലീസില്‍ പരാതി നല്‍കിയത്. മംഗലപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച 100 പവന്‍ തട്ടിയെ കേസിലെ മുഖ്യപ്രതിയാണ് ഷാനവാസ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഗുണ്ടാപ്രവര്‍ത്തനം. സ്വര്‍ണ കവര്‍ച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ മറ്റ് പ്രതികളാണ് പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ചത്.
Post Your Comments