കോഴിക്കോട് : ബീച്ചില്‍ ഇന്നലെ നടന്ന അടിപിടിക്കേസിൽ പോലീസിനെതിരെ പ്രതികരിച്ചു ബിന്ദു അമ്മിണി. തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്നും പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും ഇവർ പറഞ്ഞു. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല, തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദുഅമ്മിണി പറഞ്ഞു.
read also: ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ സർക്കാർ തന്നെയാണ് ഉത്തരവാദി: കെകെ രമ
പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.പൊലീസെത്തിയത് എന്നെ അറസ്റ്റ് ചെയ്യാനായിരുന്നു വന്നത്. പ്രതിയോട് നിങ്ങള്‍ ആശുപത്രിയില്‍ പോയി അഡ്മിറ്റാവെന്ന് പറഞ്ഞ് പറഞ്ഞ് വിടുകയാണ് ചെയ്തത്. എന്നോട് പൊലീസ് ജീപ്പിലേക്ക് കയറാനാവശ്യപ്പെട്ടപ്പോള്‍ ഞാനതിന് തയ്യാറായില്ല. വാക്കേറ്റം നടത്തിയാണ് ഓട്ടോറിക്ഷയ്ക്ക് വന്നോളാം എന്ന് പറഞ്ഞ് അവിടേക്ക് പോവുന്നത്. എനിക്ക് ശരീരത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. എന്നിട്ടും ചെറിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.
read also: ‘സ്ത്രീകളും ദലിതരും നിരന്തരം അക്രമിക്കപ്പെടുകയാണ് ‘ താൻ കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി
കേരള പൊലീസില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല. തനിക്കെതിരെ നടന്ന മുന്‍ ആക്രമണങ്ങളിലും പൊലീസ് കൃത്യമായ നടപടികളെടുത്തിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും അയാളുടെ മുണ്ടുരിയുന്നതും ആക്രമിക്കുന്നതും കാണാം. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നെന്ന് പൊലിസ് പറയുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Post Your Comments