KottayamLatest NewsKeralaNattuvarthaNews

കുഞ്ഞിനെ തട്ടിയെടുത്തത് വിൽക്കാനെന്ന് പിടിയിലായ യുവതി: കുട്ടിക്കടത്ത് റാക്കറ്റെന്ന് സംശയം ഉയർത്തി മന്ത്രി

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തി​യ സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ള​മ​ശേ​രി സ്വ​ദേ​ശി​നി നീ​നു ആ​ണ് പോലീസിന്റെ പിടിയിലായത്. കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് വി​ൽ​ക്കാ​നാണെന്നും ക​ട​ബാ​ധ്യ​ത ഉ​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു കൃ​ത്യ​ത്തി​ന് ത​യാ​റാ​യ​തെ​ന്നും യുവതി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​. കോ​ട്ട​യ​ത്തെ ബാ​ർ ഹോ​ട്ട​ലി​ൽ എ​ട്ടു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​മാ​യി ചൊ​വ്വാ​ഴ്ച ഇ​വ​ർ മു​റി​യെ​ടു​ത്തി​രു​ന്നു. യുവതി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ക്കെ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ഇ​വ​ർ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് ക​ണ്ട​തായി ദൃ​ക്സാ​ക്ഷി​ക​ൾ വ്യക്തമാക്കി.

അതേസമയം, മെഡിക്കൽ കോളേജിൽ നിന്ന് ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന റാ​ക്ക​റ്റാ​ണെ​ന്ന സം​ശ​യം ഉ​യ​ർ​ത്തി മ​ന്ത്രി വിഎ​ൻ വാ​സ​വ​ൻ രം​ഗ​ത്തെ​ത്തി. പോ​ലീ​സ് സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി​യ സ്ത്രീ​യാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെന്നും ഒ​റ്റ​നോ​ട്ട​ത്തി​ല്‍ അ​വ​ര്‍ ഡോ​ക്ട​ര്‍ അ​ല്ല എ​ന്ന് സം​ശ​യം തോ​ന്നി​ല്ലെന്നും മന്ത്രി പറഞ്ഞു. പോ​ലീ​സ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​ത് കൊ​ണ്ടാ​ണ് കു​ഞ്ഞി​നെ ഉ​ട​ന്‍ ത​ന്നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും വാ​സ​വ​ന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button