ജൊഹാന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ 266ന് ഓൾഔട്ട്. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ ഉയർത്തിയ 240 ലീഡ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തിട്ടുണ്ട്. രണ്ട് ദിവസം ബാക്കിനിൽക്കേ ദക്ഷിണാഫ്രിക്കയ്ക്ക് 122 റൺസ് കൂടി നേടിയാൽ മത്സരം സ്വന്തമാക്കാം. രഹാനെയും പൂജാരയും നൽകിയ മികച്ച തുടക്കത്തിനു ശേഷമാണ് ഇന്ത്യ തകര്‍ന്നത്.
ഇന്ത്യയ്ക്കായി പൂജാരയും (53) രഹാനെയും (58) അര്‍ദ്ധ സെഞ്ച്വറി നേടി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ആറിന് 188 റണ്‍സെന്ന നിലയിലായിരുന്നു. എന്നാൽ 78 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യയുടെ ബാറ്റ്സ്മാൻമാർ കൂടാരം കയറി.
Read Also:- സ്ത്രീകളിലെ എല്ല് തേയ്മാനത്തിന് പിന്നിലെ കാരണങ്ങള്‍..!!
240 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡീൻ എൽഗറും എയ്ഡൻ മാർക്രവും ചേർന്ന് നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ മാർക്രം 38 പന്തിൽ 31 റൺസെടുത്ത് പുറത്തായി. മാർക്രത്തെ ശാർദൂൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്താണ് മാർക്രം മടങ്ങിയത്.
Post Your Comments