റിയാദ്: കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി അറേബ്യ. കോവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവാണ് സൗദി ആരോഗ്യ മന്ത്രാലയം കുറച്ചത്. നിലവിൽ കോവിഡ് പ്രതിരോധ വാക്സിൻ ഡോസുകൾ എടുത്തവർക്ക് രോഗം പിടിപെട്ടാൽ ഏഴു ദിവസം കഴിഞ്ഞും വാക്സിൻ പൂർത്തിയാക്കാത്തവർക്ക് രോഗം പിടിപെട്ട് പത്ത് ദിവസം കഴിഞ്ഞും സ്വമേധയ രോഗമുക്തി നേടിയതായി കണക്കാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈ ദിവസങ്ങൾ കഴിഞ്ഞാൽ പിന്നീട് കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് നിർദ്ദേശം. രോഗം ബാധിച്ചവർക്ക് ഈ കാലയളവ് കഴിഞ്ഞാൽ ഇവരുടെ തവക്കൽന ആപ്പിൽ ഇമ്യൂൺ ആയതായി രേഖപ്പെടുത്തുന്നതാണ്. നേരത്തെ സൗദിയിൽ കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് 14 ദിവസമായിരുന്നു.
Post Your Comments