Latest NewsInternational

സഹായമഭ്യർത്ഥിച്ച് കസാഖ്സ്ഥാൻ : പാരാകമാൻഡോകളെ അയച്ച് പുടിൻ

അൽമാട്ടി: കസാഖ്സ്ഥാൻ ആഭ്യന്തര കലാപം അടിച്ചമർത്താൻ പാരാട്രൂപ്പേഴ്സിനെ അയച്ചു കൊടുത്ത് റഷ്യ. കസാഖ്സ്ഥാൻ പ്രസിഡന്റ്  കാസിം ടോക്കായേവിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് ക്രമസമാധാനം പുന:സ്ഥാപിക്കാൻ സമാധാന സേനയെ അയച്ചു കൊടുത്തത്.

 

ഇന്ധനവില വർധിച്ചതിനെ തുടർന്ന് കസാഖ്സ്ഥാൻ സർക്കാരും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ നിരവധി ജനങ്ങൾ വെടിയേറ്റു മരിച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യം ആഭ്യന്തര കലാപത്തിന്റെ പിടിയിലമർന്നിരിക്കുകയാണ്.

കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ (CSTO) അംഗരാജ്യമായ കസാഖ്സ്ഥാൻ , സഖ്യത്തോട് സഹായമാവശ്യപ്പെട്ടതിനെ തുടർന്നാണ് വിമാനത്തിൽ റഷ്യൻ സൈനികർ പുറപ്പെട്ടത്. വിദേശത്തു നിന്നും പരിശീലനം ലഭിച്ച ഭീകരരാണ് രാജ്യതലസ്ഥാനത്ത് നടക്കുന്ന ആക്രമണത്തിന് പിന്നിലെന്നാണ് കസഖ്സ്ഥാൻ ആരോപിക്കുന്നത്.

അക്രമാസക്തരായ ജനങ്ങൾ സർക്കാർ ഓഫീസുകളിലേക്ക് ഇരച്ചു കയറാൻ ആരംഭിച്ചതോടെ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്വയരക്ഷാർത്ഥം വെടിയുതിർക്കേണ്ടി വന്നുവെന്ന് പൊലീസ് വക്താവ് സൽത്താനത്ത് അസിർബേക് വെളിപ്പെടുത്തി. തന്ത്രപ്രധാനമായ സൈന്യ ആസ്ഥാനങ്ങളിലും പോലീസ് കേന്ദ്രങ്ങളിലും ജനങ്ങൾ അതിക്രമിച്ചു കയറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു.


ഏതാണ്ട് മൂന്നു ഡസനിലേറെ പേർ വെടിയേറ്റ് മരിച്ചിട്ടുണ്ട്. കലാപകാരികളുടെ ആക്രമണത്തിൽ പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. എട്ടോളം സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചെന്ന് ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തുന്നു. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.

മുൻ സോവിയറ്റ് രാജ്യമായ കസാഖ്സ്ഥാൻ, താരതമ്യേന ശാന്ത മേഖലയായിരുന്നു. രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതിനാൽ, കസാഖ്സ്ഥാൻ സർക്കാരിന് നല്ല അന്താരാഷ്ട്ര പിന്തുണയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button