AlappuzhaLatest NewsKeralaNattuvarthaNews

രഞ്ജിത് ശ്രീനിവാസൻ വധം: മുഖ്യപ്രതികളായ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ പിടിയിലായി. കേസിലെ മുഖ്യപ്രതികളായ മണ്ണഞ്ചേരി സ്വദേശികളാണ് പിടിയിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേർ അന്വേഷണസംഘത്തിന്റെ പിടിയിലായി.

കേസിലെ മുഖ്യപ്രതികളായ ആറ് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. പിടിയിലാകാനുള്ള നാല് പേർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് എതിരായി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും മുഴുവൻ പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button