തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകള്‍ സംബന്ധിച്ച് കര്‍ശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. റോഡുകള്‍ ടാര്‍ ചെയ്തിന് പിന്നാലെ ഇനി വാട്ടര്‍ അതോറിറ്റിക്ക് തോന്നുംപോലെ കുത്തിപ്പൊളിയ്ക്കാന് പറ്റില്ല. ടാര്‍ ചെയ്ത റോഡ് അശാസ്ത്രീയമായി പൊളിക്കുന്നത് തടയാനായി പൊതുമരാമത്ത് വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ്.
Read Also : പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയേയും നേരിടാന്‍ ബിജെപി : രണ്ടിന്റേയും ഉന്മൂലനമാണ് ലക്ഷ്യം
ഇതിനായി പൊതുമരാമത്ത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നിരീക്ഷണ സമിതി രൂപീകരിച്ചു. റോഡുകള്‍ നിര്‍മ്മിച്ചതിന് ശേഷവും അറ്റകുറ്റപണികള്‍ നടത്തിയതിന് പിന്നാലെയും നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കുത്തിപൊളിക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. വാട്ടര്‍ അതോറിറ്റി കുത്തിപൊളിച്ച റോഡ് പിന്നീട് ശരിയാക്കാറുമില്ല.
ഈ രീതിയ്ക്ക് ഇപ്പോള്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു വകുപ്പുകളുടേയും മന്ത്രിമാര്‍ യോഗം ചേര്‍ന്ന് സമിതി രൂപീകരിക്കുകയായിരുന്നു. റോഡുകള്‍ പൊളിക്കേണ്ടതുണ്ടെങ്കില്‍ സംസ്ഥാന ജില്ല സമിതികളാകും തീരുമാനിക്കുക. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇനി സംസ്ഥാനത്ത് നടക്കുന്ന റോഡ്- പൈപ്പ് പ്രവര്‍ത്തനങ്ങളും, ഭാവി പരിപാടികളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ടാര്‍ ചെയ്ത റോഡുകള്‍ ഉടന്‍ കുത്തിപ്പൊളിക്കുന്നതിനെതിരെ ജല വിഭവ വകുപ്പിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ രംഗത്തെത്തിയിരുന്നു.
Post Your Comments