തിരുവനന്തപുരം: ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വച്ച് ആക്രമിച്ച സംഭവത്തില്‍ കുറ്റകാര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ആക്രമത്തെ അപലപിച്ച് രംഗത്ത് എത്തിയത്. ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡില്‍ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന മന്ത്രി ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു.
പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ് ബിന്ദു അമ്മിണിയ്ക്ക് എതിരായ ആക്രമണത്തിന് പിന്നില്‍. അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനല്‍ മനസ്സുകാര്‍ക്ക് പൊതുറോഡില്‍ സമ്മാന്യത നല്‍കിയവരാണ് ഈ അക്രമത്തിന് ഉത്തരവാദികള്‍ എന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡില്‍ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ല. വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നില്‍; പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ്.
അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനല്‍ മനസ്സുകാര്‍ക്ക് പൊതുറോഡില്‍ സമ്മാന്യത നല്‍കിയവരാരും ഇപ്പോള്‍ ഒളിഞ്ഞിരിക്കേണ്ട. അവര്‍ക്കൊക്കെ ഈ അക്രമത്തില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവും.
Post Your Comments