Latest NewsNewsIndia

കൊ​വാ​ക്സി​നൊ​പ്പം കു​ട്ടി​ക​ൾ​ക്ക് വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ൽ​ക​രു​ത്: വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ

ന്യൂഡൽഹി : കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച ശേഷം കുട്ടികൾക്ക് വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ നല്‍ക​രു​തെന്ന് വാക്‌സിൻ നിര്‍മാതാക്കളായ ഭാ​ര​ത് ബ​യോ​ടെ​ക്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി പാരസെറ്റമോള്‍ ഗുളികള്‍ കഴിക്കാൻ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

മറ്റ് ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും എന്നാല്‍, കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാ​ര​ത് ബ​യോ​ടെ​ക് വ്യക്തമാക്കുന്നത്. രാജ്യത്തെ 15നും 18നുമിടയിൽ പ്രായം വരുന്ന കൗമാരക്കാർക്ക് കഴിഞ്ഞ ദിവസമാണ് വാക്‌സിൻ നൽകാൻ ആരംഭിച്ചത്. കൊവക്സിന് മാത്രമാണ് അനുമതി.

Read Also  :  ഗുജറാത്തിൽ വാതകചോർച്ച : ആറ് മരണം, 20 പേർ ആശുപത്രിയിൽ

അതേസമയം, ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത 30000 ആളുകളിൽ 10-20 ശതമാനം പേരില്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടതെന്നും ഭാരത് ബയോടെക് വ്യക്തമാക്കുന്നു. എന്നാൽ, മരുന്ന് കഴിക്കാതെ തന്നെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ബുദ്ധിമുട്ടുകള്‍ വിട്ടുമാറുന്നുണ്ടെന്നും കമ്പനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button