തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുകയും മൂന്ന് സ്ത്രീകളെ കൈയേറ്റം ചെയ്യുകയും ചെയ്തെന്ന കേസിൽ യൂട്യൂബർ വിജയ് പി നായർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്‌ത്രീകളുടെ അന്തസ്സിനെ ഹനിക്കുക, സ്‌ത്രീകൾക്കെതിരെ മോശമായി പെരുമാറുക എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി), 354 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയതിനെ തുടർന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി വിജയ് പി നായർക്കെതിരെ പരാതി നൽകിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ പറയുന്നു.
ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: ചാവക്കാട് സ്വദേശി പിടിയിൽ
സ്‌ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നിറഞ്ഞ വിഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ് പി നായരെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്ന് മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Post Your Comments