
ചാവക്കാട്: ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കനെ പോലീസ് പിടികൂടി. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ വീട്ടിൽ അബ്ബാസിനെയാണ് (56) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വീഡിയോ കാണിച്ച് പലതവണ കുട്ടിയെ നിർബന്ധിച്ചാണ് പീഡിപ്പിച്ചത്. ഇയാൾ പല കുട്ടികളോടും സമാന രീതിയിൽ മോശമായി പെരുമാറുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നയാളാണ് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ചാവക്കാട് എസ്എച്ച്. കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. സിനോജ്, കെ. സുനു, വനിതാ പൊലീസ് ഓഫിസർ സൗദാമിനി, സി.പി.ഒ മുനീർ, ജയകൃഷ്ണൻ, പ്രദീപ്, റെജിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments