UAELatest NewsNewsInternationalGulf

യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,708 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,708 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 743 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പെയിന്‍ : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തത് ലക്ഷങ്ങള്‍

7,74,897 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,49,254 പേർ രോഗമുക്തി നേടി. 2,170 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 23,473 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 469,028 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: അവരുടെ സെൻസിബിലിറ്റി 90 കളിൽ ഫ്രീസായിരിക്കുന്നു, ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല: വിമർശിച്ച് മാധ്യമപ്രവര്‍ത്തകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button