Latest NewsKeralaIndia

‘ചെങ്കോട്ടയിൽ കയറിയപ്പോൾ തന്നെ ഒരഞ്ചെണ്ണത്തെ വെടിവെച്ചിരുന്നെങ്കില്‍ ഇത് വരില്ലായിരുന്നു’: പഞ്ചാബിലെ സംഭവത്തില്‍ ടിജി

പഞ്ചാബിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ചോദിച്ചിട്ടുണ്ട്.

തിരുവനന്തപുരം: പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞതില്‍ അക്രമികൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി വക്താവ് ടിജി മോഹന്‍ദാസ്. ചെങ്കോട്ടയില്‍ കൊടി പൊക്കിയ അഞ്ചു തീവ്രവാദികളെ അന്ന് തന്നെ വെടിവെച്ച് വീഴ്ത്തിയിരുന്നെങ്കില്‍ ഇന്ന് ഇത് ഉണ്ടാവുമായിരുന്നില്ല എന്ന് മോഹന്‍ദാസ് ട്വീറ്റില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം അക്രമികൾ തടഞ്ഞുവെച്ച സംഭവത്തിന് പിന്നാലെയാണ് ടിജി മോഹന്‍ദാസിന്‍റെ പ്രതികരണം. പഞ്ചാബിലെ ദേശീയ രക്തസാക്ഷി സ്മാരകമായ ഹുസൈന്‍വാലയിലേക്ക് പോകവെയാണ് വാഹനവ്യൂഹം 15 മിനിറ്റ് ഫ്‌ളൈ ഓവറില്‍ കുടുങ്ങിയത്.

read also: ഇതുവരെ ഞങ്ങൾ അവഗണിച്ചു, എന്നാലിപ്പോൾ നിങ്ങളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു- പോപ്പുലർ ഫ്രണ്ടിനോട് വത്സൻ തില്ലങ്കേരി

യാത്ര തടസ്സപ്പെട്ടതോടെ സരുക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് പഞ്ചാബിലെ ഫെറോസ്പുരിലെ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ മാപ്പപേക്ഷയുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പഞ്ചാബിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ചോദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button