COVID 19Latest NewsNewsIndia

തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്ത്: ഞായറാഴ്ചകളില്‍ സമ്പൂര്ണ ലോക്ഡൗണ്

കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി

 

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിദിനം സംസ്ഥാനത്ത് നാലായിരത്തിന് അടുത്ത് കൊവിഡ് രോഗികളാണ് നിലവിലുള്ളത്. കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി.

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി. കൂടാതെ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ എത്തുന്നതില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.

ചെന്നൈ കോര്‍പ്പറേഷന്‍ പരിധിയില്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചിരിക്കുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button