YouthLatest NewsMenNewsWomenBeauty & StyleLife StyleHealth & Fitness

മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നതിന് പരിഹാരമാർ​ഗങ്ങൾ

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ വീട്ടിൽ തന്നെയുണ്ട് പരിഹാരം

മഞ്ഞുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. പലരും വെളിച്ചെണ്ണയെയും പെട്രോളിയം ജെല്ലിയെയും (petroleum jelly) മോയ്ചറൈസറുകളെയും ആണ് ഇത് പരിഹരിക്കാൻ ആശ്രയിക്കുന്നത്. എന്നാൽ ഇതിന് ഒരു പരിഹാരം നമുക്ക് തന്നെ കണ്ടെത്താൻ സാധിച്ചാൽ എത്രയെളുപ്പമാണ്. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ വീട്ടിൽ തന്നെയുണ്ട് പരിഹാരം. അറിയാം അവ എന്തൊക്കെയാണെന്ന്.

ഒലിവ് ഓയില്‍ വരണ്ട ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഒലിവ് ഓയിലിലെ ആന്റി ഓക്സിഡന്റുകൾ ചുണ്ടിന് ആവശ്യമായ പോഷണം നല്‍കും. ഒലിവ് ഓയില്‍ ചുണ്ടിനെ മനോഹരമായി സംരക്ഷിക്കുന്നു.

Read Also : പ്രതിമ തകർത്തു, വരാന്തയിൽ മലമൂത്ര വിസര്‍ജനം നടത്തി: പാലക്കാട് സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമം

നാരങ്ങാനീരാണ് മറ്റൊരു മാർ​ഗം. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് വരള്‍ച്ച അകറ്റാന്‍ നിർത്തും.

നെയ്യ് ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ സഹായിക്കുന്നു. നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടിന് നിറം നല്‍കാന്‍ ഫലപ്രദമാണ്.

പാലിലെ ലാക്ടിക് ആസിഡ് ചുണ്ടിന്റെ വരള്‍ച്ച അകറ്റാന്‍ സഹായിക്കും. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുകയാണ് വേണ്ടത്. പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകി കളഞ്ഞാൽ മതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button