Latest NewsNewsBeauty & StyleLife Style

ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാൻ കറ്റാര്‍വാഴ നീര്

ചുണ്ട് വരണ്ട് പൊട്ടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ഥികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.

കറ്റാര്‍വാഴ നീര് പതിവായി പുരട്ടിയാല്‍ ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാനാകും. ചുവന്നുള്ളി നീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ച്‌ ചുണ്ടില്‍ പുരട്ടുന്നതും ബീറ്റ്റൂട്ട്, തേന്‍ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരള്‍ച്ചയ്ക്ക് പരിഹാരമാണ്.

Read Also : ആദായ നികുതി റിട്ടേൺ: ഇത്തവണ 2 കോടി കവിഞ്ഞു, കണക്കുകൾ പുറത്തുവിട്ട് ആദായ നികുതി വകുപ്പ്

വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും മികച്ചതാണ് റോസ് വാട്ടര്‍. ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടുന്നത് വരള്‍ച്ച അകറ്റാന്‍ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നല്‍കാനും റോസ് വാട്ടര്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button