തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ് പുറത്തിറക്കി. യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ലഘുലേഖ പ്രകാശനം ചെയ്തത്. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള യു.ഡി.എഫിന്റെ ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും.
Also Read : കൂട്ടിൽ നിന്നും രക്ഷപ്പെട്ട് റോഡിലെത്തിയ സിംഹത്തെ പിടികൂടി ഉടമ: വൈറലായി വീഡിയോ
പദ്ധതിയുടെ ദോഷവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ലഘുലേഖ. ഇതിനൊപ്പം കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരം സമര വേദികള്‍ തുറക്കും. ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും യോജിപ്പിച്ച് ഈ മാസം 100 ജനകീയ സദസുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ സംഘടിപ്പിച്ച് പ്രത്യേക ചര്‍ച്ചയും നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.
Post Your Comments