ദുബായ്: സൈബർ നിയമത്തിൽ പുതിയ ഭേദഗതിയുമായി യുഎഇ. അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് നിയമഭേദഗതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരക്കാർക്ക് ഇനി ഒരു കോടി രൂപവരെ (അഞ്ച് ലക്ഷം ദിർഹം) പിഴ അടക്കേണ്ടി വരും.
അപകടത്തിൽപ്പെടുന്നവരുടെ ചിത്രങ്ങൾ പകർത്തി ഓൺലൈനിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും കടുത്ത നടപടികൾ സ്വീകരിക്കും. ജനുവരി രണ്ട് മുതൽ നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. പിഴ ഈടാക്കുന്നതിനൊപ്പം ആറുമാസം തടവു ശിക്ഷയും ലഭിക്കും. യുഎഇയിൽ ഒന്നരലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് വിവിധ സൈബർ കുറ്റങ്ങൾക്ക് പിഴ ഈടാക്കിയിരുന്നത്. ബാങ്കുകളുടെയും മാദ്ധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നവർക്കും കർശന ശിക്ഷ നൽകും. ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇന്റർനെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012 ലെ നിയമമാണ് ദേദഗതി ചെയ്തത്.
Read Also: കുവൈത്ത് മടുത്തതെന്ന് പ്രവാസികൾ, പ്രവാസികളുടെ അപ്രിയ രാജ്യമായി കുവൈത്ത് തന്നെ ഒന്നാമത്
Post Your Comments