Latest NewsNewsInternationalKuwaitGulf

കുട്ടികൾക്ക് നൽകാനായി 2 ലക്ഷം ഡോസ് ഫൈസർ വാക്‌സിൻ ഇറക്കുമതി ചെയ്യും: തീരുമാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുട്ടികൾക്ക് കുത്തിവെയ്ക്കാനായി 2 ലക്ഷം ഡോസ് ഫൈസർ വാക്‌സിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച് കുവൈത്ത്. 1,.8 ദശലക്ഷം ദിനാർ ചെലവിലാണ് കുവൈത്ത് വാക്‌സിൻ ഇറക്കുമതി ചെയ്യുന്നത്. 5 മുതൽ 11 പ്രായക്കാർക്ക് കൂടി വാക്‌സിൻ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി.

Read Also: ‘ഞാൻ ജീവനോടെ എത്തിയെന്ന് മുഖ്യമന്ത്രിയെ അറിയിക്ക്’: റോഡിൽ കുടുങ്ങിയത് 20 മിനിറ്റ്, രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഗുരുതര രോഗമുള്ള കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കുട്ടികളിലും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.

അതേസമയം അടച്ചിട്ട സ്ഥലങ്ങളിൽ കൂട്ടംചേരുന്നതു കുവൈത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഞായർ മുതൽ ഫെബ്രുവരി 28 വരെയാണ് നിരോധനം ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യത്തേക്ക് എത്തുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ കാലപരിധിയിൽ പിസിആർ പരിശോധന നടത്തേണ്ടതാണെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്ത്: ഞായറാഴ്ചകളില്‍ സമ്പൂര്ണ ലോക്ഡൗണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button