മലപ്പുറം: കമ്യൂണിസത്തിലേക്ക് ഒരാൾ പോവുകയെന്നാൽ ഇസ്ലാമിൽ നിന്ന് ഒരാൾ അകലുകയാണെന്നും ഇസ്ലാമിലെ പുതുതലമുറ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നന്നും വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. തളിപറമ്പിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയുടെ മകൻ മുസ്ലീം യുവതിയെ വിവാഹം കഴിച്ചത് ചൂണ്ടിക്കാട്ടിയാണ് പിഎംഎ സലാം ഇക്കാര്യം പറഞ്ഞത്.
‘നമ്മുടെ കുട്ടികൾ നമ്മുടെ തലമുറ, നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ, അവർ ഇസ്ലാമിന് അധിഷ്ഠിതമായി ജീവിതം നയിക്കുന്നവരാകണം. അവർക്കതിനുള്ള ബോധം ഉണ്ടാവണമെന്നും താൽക്കാലികമായ വൈകാരിക ഇടപാടുകളിൽ പെട്ട് ബാക്കി മുഴുവൻ ഉപേക്ഷിക്കാം എന്നൊരു തോന്നൽ ഉണ്ടാവരുത്. പിഎംഎ സലാം കൂട്ടിച്ചേർത്തു.
Post Your Comments