ന്യൂഡല്‍ഹി: കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്റ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്റ മൂന്നാംഘട്ട പരീക്ഷണത്തിനാണ് ഡിസിജിഐ വിദഗ്ധ സമിതി അനുമതി നല്‍കിയിരിക്കുന്നത്. പരീക്ഷണം പൂര്‍ത്തിയാക്കി മാര്‍ച്ചോടെ വാക്‌സിന്‍ പുറത്തിറക്കാനാണ് ആലോചന. അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും ഒമിക്രോണ്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ തീവ്രതയനുസരിച്ച് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി.
Read Also : പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ കഴിയൂ.
കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ തുടരാനാണ് തീരുമാനം. അതിര്‍ത്തിയിലും പരിശോധന ശക്തമാക്കി. ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വ്യാഴാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹത്തിനും മരണാനന്തര ചടങ്ങിനും മാളുകള്‍ തിയേറ്ററുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 149 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 226 ആയി.
Post Your Comments