ErnakulamNattuvarthaLatest NewsKeralaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം : വാഹനത്തിലുണ്ടായിരുന്നയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അ​രൂ​ർ സ്വ​ദേ​ശി​ മാ​ർ​ട്ടി​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് ക​ത്തി​ ന​ശി​ച്ച​ത്

കൊ​ച്ചി: വൈ​റ്റി​ല​യി​ല്‍ ഓ​​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം. കാർ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. അ​രൂ​ർ സ്വ​ദേ​ശി​ മാ​ർ​ട്ടി​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് ക​ത്തി​ ന​ശി​ച്ച​ത്. വാ​ഹ​ന​ത്തി​ന് തീ ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​പ്പോ​ള്‍ ​തന്നെ മാ​ർ​ട്ടി​ൻ പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ന് താ​ഴെ​യായി ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി​യു​ടെ ഭാ​ഗ​ത്തു​ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : കൂട്ടിൽ നിന്നും രക്ഷപ്പെട്ട് റോഡിലെത്തിയ സിംഹത്തെ പിടികൂടി ഉടമ: വൈറലായി വീഡിയോ

അ​ഗ്നിശമനസേന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വാ​ഹ​നം ഇ​വി​ടെ​ നി​ന്നും മാ​റ്റി​യി​ട്ടു​ണ്ട്. ​ഗതാ​ഗത തടസം നേരിട്ടിരുന്നു. ഇത് പൊലീസെത്തിയാണ് പരിഹരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button