Latest NewsKeralaIndiaNews

‘പകൽ മാന്യനും വെറും ഊളയും, സെക്സ് ഒരു പാപമൊന്നുമല്ല’: ഫിറോസ് കുന്നുപറമ്പിലിന്റെ ചാറ്റ് പുറത്ത് വന്നതോടെ പരിഹസിച്ച് ജസ്ല

'സദാചാരം വിളമ്പുന്ന വെറും ഊള, പകൽ മാന്യൻ': ഫിറോസ് കുന്നുപറമ്പിലിന്റെ അശ്‌ളീലചാറ്റ് പുറത്ത് വന്നതോടെ പരിഹസിച്ച് ജസ്ല മാടശ്ശേരി

കൊച്ചി: ചാരിറ്റി പ്രവർത്തകനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഫിറോസ് കുന്നംപറമ്പിലിന്റെ അശ്‌ളീല ചാറ്റ് മിറർ കേരള എന്ന ഫേസ്‌ബുക്ക് പേജ് കഴിഞ്ഞ ദിവസം പുറത്തുവിടുകയുണ്ടായി. പോസ്റ്റിന്റെ അടിയിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഫിറോസിനെതിരെയുള്ള കമന്റുകളാണ് കൂടുതൽ ഉള്ളത്. ‘ഇയാൾ എംഎൽഎ ആയിരുന്നെങ്കിൽ അത് നാടിന് എത്രമാത്രം ആപത്തായിരുന്നേനെ’ എന്നാണു പലരുടെയും ചോദ്യം. ഇതോടെ, ഫിറോസിനെ വിമർശിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത് വന്നിട്ടുണ്ട്.

Also Read:ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യു

പുറമെ മാന്യനാണെന്ന് പറഞ്ഞ് മറ്റുള്ളവരെ നിരന്തരം ഉപദ്രവിക്കുകയും വിചാരണ ചെയ്യുകയും സദാചാരം വിളമ്പുകയും ചെയ്യുന്ന ഒരു മാന്യനായത് കൊണ്ടാണ് ഫിറോസിന്റെ അശ്ളീല ചാറ്റിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതും വൈറലാകുന്നതുമെന്ന് ജസ്ല പറയുന്നു. വിമർശിക്കുന്നവരെ മോശക്കാരാക്കിയും വേശ്യകളാക്കിയുമുള്ള നാറിയ സ്വഭാവമാണ് ഫിറോസിനെന്ന് ജസ്ല പറയുന്നു. വ്യക്തിജീവിതത്തിൽ ഒരു മാന്യതയും പുലർത്താത്ത ഒരാളാണ് ഫിറോസ് എന്നും ജസ്ല പരിഹസിക്കുന്നു.

അതേസമയം, ജസ്ലയും ഫിറോസും മുൻപ് പലതവണ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിരുന്നു. ഫിറോസിന്റെ ചാരിറ്റി പ്രവർത്തനത്തിനെതിരെ രംഗത്ത് വന്ന സമയം, ജാസ്‌ലയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അശ്ളീല വാക്കുകകൾ ഉപയോഗിച്ച് ഫിറോസ് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഫിറോസിന്റെ ആരാധകർ ജസ്ലയ്ക്ക് നേരെ വൻ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു അഴിച്ച് വിട്ടിരുന്നത്.

ജസ്ല മാടശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഫിറോസ് കുന്നുംപറമ്പിലിനോട്…
താങ്കൾ ഈ പണി ചെയ്തത് പുറത്തു വന്നതോണ്ട് മാത്രമാണ് നിങ്ങൾ പെട്ടത്. ഇത് പുറത്തറിയാതെ ചെയ്യുന്ന ധാരാളം പേരുണ്ട്. പക്ഷെ മാറ്റാരും വിമർശിക്കപ്പെടാത്ത പോലെ താങ്കൾ വിമർശിക്കപ്പെടുന്നതിന്റെ കാരണം. പുറത്തു ഞാൻ വലിയ മാന്യനാണെന്ന് പറഞ്ഞു.. മറ്റുള്ളവരെ നിരന്തരം ഉപദ്രവിക്കുകയും വിചാരണ ചെയ്യുകയും സദാചാരം വിളമ്പുകയും ചെയ്യുന്ന ഒരു ഊളയാണ് താങ്കൾ. നിങ്ങളെ വിമർശിക്കുന്ന വരെ മോശക്കാരക്കുകയും… വേശ്യകളാക്കുകയും ചെയ്യുന്ന നാറിയ സ്വഭാവം താങ്കൾക്കുള്ളത് കൊണ്ടാണ്. എന്നെ വിമർശിക്കുന്ന സ്ത്രീ വേശ്യയാണ്.. ആരുടെ മുന്നിലും തുണി അഴിക്കുന്നവളാണ് എന്നൊക്കെ പബ്ലിക് പ്ലാറ്റഫോമിലും ചാനൽ ചർച്ചകളിലും വന്നു മാന്യനായി തള്ളിയപ്പോ നിങ്ങളോർത്തില്ല, നിങ്ങൾ ആണു ഇപ്പറഞ്ഞതൊക്കെയും എന്നു. നിങ്ങൾ വ്യക്തിജീവിതത്തിൽ ഇപ്പറഞ്ഞ ഒരു മാന്യതയും പുലർത്താത്ത വളരെ വലിയ നാറിയാണെന്ന് നന്നായറിയാമായിരുന്നിട്ടും ഞാൻ അന്നൊന്നും ആ രീതിയിൽ നിങ്ങളെ അപമാനിച്ചിട്ടില്ല. പലരും പല വിഡിയോസും അയച്ചു തന്നിട്ടും എനിക്കതിന്റെ ആവശ്യമില്ല. അതയാളുടെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു തള്ളീട്ടുണ്ട്. പക്ഷെ വിട്ടില്ല.. നിങ്ങളും നിങ്ങളുടെ ഫാൻസും. സോഷ്യൽ മീഡിയയിൽ നിരന്തരം അപമാനിച്ചു കൊണ്ടിരുന്നു. മനസാ വാച അറിയാത്ത കാര്യങ്ങൾ എന്റെ മേലേക്ക് തള്ളി മറിച്ചിട്ടു. ഫിറോസ് താൻ ഒരു പന്ന പകൽ മാന്യനായത് കൊണ്ട് മാത്രമാണ് ഞൻ എന്റെ വാളിൽ അത് ഷെയർ ചെയ്തത്. സെക്സ് ഒരു പാപമൊന്നുമല്ല എന്നാലും എന്റെ കാലമേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button