അമ്പലപ്പുഴ: പുതുവർഷത്തലേന്ന് കർഫ്യൂ ലംഘിച്ചതിന്റെ പേരിൽ മത്സ്യത്തൊഴിലാളിയായ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകാശ് ബാബുവിന്റെ മകൻ അമൽ ബാബുവിനെയാണ് (29) പുന്നപ്ര പൊലീസ് മർദ്ദിച്ചത്.
ഡിസംബർ 31ന് രാത്രി 9.30നാണ് സംഭവം. ബൈക്കിൽ സഹോദരിയെ ഭർതൃവീട്ടിലാക്കാൻ പോയപ്പോഴും മടങ്ങിയപ്പോഴും പൊലീസ് കൈകാണിച്ചെങ്കിലും അമൽ നിർത്തിയില്ല. മുന്നോട്ടുപോയപ്പോൾ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയെന്ന് അമൽബാബു പറഞ്ഞു. വഴിയിൽ വളഞ്ഞിട്ട് പൊലീസുകാർ അടിക്കുകയും മൊബൈൽഫോൺ നശിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
Read Also : വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : കൈക്കൂലി പണം പിടികൂടി
ഐഫോൺ വാങ്ങിയ പൊലീസ് ജിപ്പിലടിച്ച് പൊട്ടിച്ചു. മദ്യപിച്ചതിന് വൈദ്യപരിശോധനക്ക് ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ പൊലീസ് ഭീഷണിയെ തുടർന്ന് ഇരുചക്രവാഹനത്തിൽനിന്ന് വീണതാണെന്ന് ഡോക്ടറോട് പറയേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു.
പരിക്കേറ്റ അമലിനെ ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തില്‍ ബൈക്ക് ഓടിക്കുന്നതിനിടെ വീണാണ് യുവാവിന് പരിക്കേറ്റതെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
Post Your Comments