ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര വിരാട് കോഹ്ലിക്ക് നഷ്ടമായേക്കുമെന്ന് സൂചന. പരിക്കിനെ തുടര്‍ന്ന് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ നിന്ന് അവസാന നിമിഷം കോഹ്ലി പിന്മാറിയിരുന്നു. പുറംവേദനയെ തുടര്‍ന്നായിരുന്നു താരത്തിന്റെ പിന്മാറ്റം. മൂന്നാം ടെസ്റ്റിന് മുമ്പായി കോഹ്ലിക്ക് പരിക്കില്‍ നിന്ന് മുക്തനാവാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് രണ്ടാം ടെസ്റ്റിലെ ടോസിംഗിന് ശേഷം കെഎല്‍ രാഹുല്‍ പങ്കുവെച്ചത്.
രണ്ടാം ടെസ്റ്റില്‍ കോഹ്ലി കളിച്ചിരുന്നുവെങ്കിൽ പരമ്പരയിലെ മൂന്നാം ടെസ്റ്റ് താരത്തിന്റെ 100-ാമത്തെ ടെസ്റ്റ് ആകുമായിരുന്നു. അതിനാല്‍ തന്നെ പരിക്ക് പൂർണ്ണമായും ഭേദമായില്ലെങ്കില്‍ താരത്തെ മൂന്നാം ടെസ്റ്റിലും പ്രതീക്ഷിക്കണ്ടെന്നാണ് കരുതുന്നത്.
Read Also:- ഒമിക്രോൺ: ഐ ലീഗ് ഫുട്ബോൾ ആറ് മാസത്തേക്ക് നിര്‍ത്തിവച്ചു
അതേസമയം, മൂന്നാം ടെസ്റ്റില്‍ താരത്തെ കളിപ്പിച്ച് ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോഹ്ലി പുറത്താകുന്നതോടെ ഇന്ത്യയുടെ കരുത്ത് കൂടുതല്‍ കുറയും. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശുബ്മാന് ഗില്‍ എന്നിവര്‍ പരമ്പരക്ക് മുമ്പ് തന്നെ പരിക്കേറ്റ് പുറത്തായിരുന്നു.
Post Your Comments