Latest NewsUAENewsInternationalGulf

വാട്ട്‌സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റു: രണ്ട് പ്രവാസികൾക്ക് വധശിക്ഷ

ദുബായ്: വാട്ട്‌സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റ രണ്ടു പ്രവാസികൾക്ക് വധശിക്ഷ. ഫിലിപ്പിനോ പൗരന്മാർക്കാണ് അബുദാബിയിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഇവരിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. മയക്കുമരുന്ന് കൈവശം വെയ്ക്കുകയും വിൽപ്പന നടത്തുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

Read Also: അനസിനെ പ്രണയിച്ച് മതം മാറി വിവാഹിതയായി, ഐ.എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യലായിരുന്നു മറിയത്തിന്റെ ടാസ്ക് എന്ന് സൂചന

വാട്ട്‌സ്ആപ്പ് വഴിയാണ് ഇരുവരും മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. പോലീസ് അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാനും അവരുടെ വീടുകളിൽ പരിശോധന നടത്താനും അബുദാബി പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ താമസ സ്ഥലത്ത് നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.

Read Also: അടുത്തവീട്ടിലെ മദ്യപാനം ചോദ്യം ചെയ്തതിന് വീട് അടിച്ചു തകർത്തു : ധനുവച്ചപുരം സ്വദേശിനിയും മരുമകളും ആശുപത്രിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button