സുൽത്താൻ ബത്തേരി: ടൗണിനടുത്ത് കട്ടയാട് കടുവ തങ്ങുന്നതായി സൂചനകൾ ലഭിച്ചു. കാട്ടുപന്നിയെ കൊന്ന് പകുതി ഭക്ഷിച്ച അവസ്ഥയിൽ കണ്ടെത്തി. പ്രദേശത്ത് ജനം കനത്ത ജാഗ്രതയിലാണ്. തിങ്കളാഴ്ച കട്ടയാട് തോടിനടുത്താണ് പന്നിയുടെ ജഡം കണ്ടത്.
പന്നിയുടെ ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമേയുള്ളൂ. അതിനാൽ, കടുവ പ്രദേശത്തുണ്ടെന്ന നിഗമനത്തിലാണ് നാട്ടുകാർ. സമീപത്തെ ചീനപ്പുല്ല് തോട്ടത്തിൽ ഇടക്കിടെ കടുവ എത്താറുണ്ട്. മാനിനേയും മറ്റും ഭക്ഷിച്ച് തിരിച്ചുപോകാറാണ് പതിവ്. പന്നിയെ കൊന്നതോടെ കടുവ വനാതിർത്തിക്ക് പുറത്തിറങ്ങിയതായിട്ടാണ് സൂചന.
അതേസമയം കട്ടയാടിന് പുറമെ കൈവട്ടമൂല, ബീനാച്ചി എന്നിവിടങ്ങളിലും ഒരു മാസത്തോളമായി കടുവ സാന്നിധ്യമുണ്ട്. കൈവട്ടമൂലയിൽ വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല.
Post Your Comments