CinemaLatest NewsBollywoodNewsIndiaEntertainmentMovie Gossips

അയാൾ മോശംകാര്യം തുടർന്നു, എല്ലാതരത്തിലും എന്നെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അത്: ദുരനുഭവം പറഞ്ഞ് സണ്ണി ലിയോൺ

മുംബയ്: മാധ്യമപ്രവർത്തകനിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. അഭിമുഖം ചെയ്യാനെത്തിയ ആളിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം മാനസികമായി തളർത്തി എന്നും സണ്ണി ലിയോണ്‍ പറയുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തെ കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

പോൺ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഭൂതകാലത്തെ കുറിച്ച് അശ്ലീലച്ചുവയോടെ അയാൾ ചോദിച്ച കാര്യങ്ങൾ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതായും സണ്ണി അപ്പോൾ ആ മുറിയിലുണ്ടായിരുന്ന ആരും അയാളുടെ പെരുമാറ്റത്തെ എതിർത്തില്ലെന്നും സണ്ണി ലിയോൺ പറയുന്നു. തന്നെ ആരും സഹായിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഇസ്ലാമിന് നിഷിദ്ധം: തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല കൊയ്യണം, ഉത്തരവുമായി താലിബാൻ

‘എന്നെ കുറിച്ചുള്ള മുൻധാരണയിൽ അപമാനിക്കുന്ന രീതിയിലായിരുന്നു അയാളുടെ ചോദ്യം. അഭിമുഖം നടക്കുന്ന മുറിയിൽ നിരവധി പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു. എന്നാൽ ആരും അയാളുടെ വാക്കുകളെ ചോദ്യം ചെയ്തില്ല. അത് നിർത്താൻ ആരും ആവശ്യപ്പെട്ടില്ല. ആരും എന്നെ സഹായിച്ചില്ല. ഇത്തരം അനീതികൾ നേരിടേണ്ടി വരുമ്പോള്‍ കൂടെയുള്ളവര്‍ മൗനം പാലിക്കുന്നത് എത്ര വലിയ ആഘാതമായിരിക്കും സമ്മാനിക്കുക? എന്നെ അത് മാനസികമായി വേദനിപ്പിച്ചു’. സണ്ണി ലിയോൺ പറഞ്ഞു.

തനിക്കുണ്ടായ ഈ മോശം അനുഭവം സാരമായി ബാധിച്ചതായും അതുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്നും പുറത്തു കടക്കാൻ തനിക്ക് കുറച്ച് നാളുകള്‍ വേണ്ടിവന്നു എന്നും താരം പറയുന്നു. എന്നാൽ താന്‍ ആ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയില്ലെന്നും സണ്ണി ലിയോൺ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button