കാബൂൾ: അഫ്ഗാനിസ്ഥാനിലെ തുണിക്കടകളില്‍ പ്രദർശിപ്പിച്ചിരിക്കുന്ന പെൺബൊമ്മകളുടെ തല കൊയ്യണമെന്ന് താലിബാന്‍ ഉത്തരവ്. ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണ് ഇത്തരം ബൊമ്മകളെന്നും അതിനാൽ ഉടനടി കഴുത്ത് വെട്ടണമെന്നുമാണ് താലിബാന്‍ വ്യാപാരികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയതെന്ന് ബ്രിട്ടീഷ് മാധ്യമമായ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അനിസ്ലാമികമായതിനാല്‍, തുണിക്കടകളിലുള്ള ഈ ബൊമ്മകളുടെ തല അറുത്തുകളയണെമന്നാണ് താലിബാന്റെ ഉത്തരവ്. പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് ഈ നിയമം ആദ്യം കര്‍ശനമാക്കിയത്.
ഇവിടെയുള്ള തുണിക്കട ഉടമകളോട് കടകളില്‍ നിരത്തി വെച്ചിരിക്കുന്ന പെൺബൊമ്മകളുടെ തലകള്‍ നീക്കം ചെയ്യണമെന്ന് താലിബാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇസ്ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയമാണ് ഇതിനുള്ള നിര്‍ദേശം പുറപ്പടുവിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് താലിാബന്‍ വ്യാപാരികളെ അറിയിച്ചിട്ടുള്ളത്.
ഒന്നാം നമ്പര്‍ കറുത്ത കാറിൽ മുഖ്യമന്ത്രി യാത്ര തുടങ്ങി: സമീപകാല ചരിത്രത്തിലാദ്യം
അന്യ സ്ത്രീകളെ നോക്കരുതെന്നാണ് ഇസ്ലാമിക ശാസനങ്ങള്‍. ഈ നിയമങ്ങളുടെ ലംഘനമാണ് ബൊമ്മകളെ നോക്കിനില്‍ക്കുന്നതെന്നാണ് താലിബാന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഈസാഹചര്യത്തില്‍, ബൊമ്മകളെ പൂര്‍ണ്ണമായി നീക്കം ചെയ്യുകയാണ് വേണ്ടതങ്കിലും ആദ്യ പടിയായി ഈ ബൊമ്മകളുടെ തല മുറിച്ചുമാറ്റിയാല്‍ മതിയെന്നും താലിബാന്‍ ഉത്തരവില്‍ പറയുന്നതായി അഫ്ഗാൻ മാധ്യമമായ റാഹാ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments