KeralaLatest NewsNewsIndia

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: ആർ.എസ്.എസ് ഭീകരതക്കെതിരെ പ്രതിഷേധിക്കണമെന്ന് എസ്.ഡി.പി.ഐ

ക്രൈസ്തവർക്കെതിരെ സംഘടിത ആക്രമണമാണ് ആർ.എസ്.എസ് നടത്തുന്നതെന്ന ആരോപണവുമായി എസ്.ഡി.പി.ഐ. ക്രൈസ്തവർക്കെതിരായ ആർ.എസ്.എസ് ഭീകരതക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് എസ്.ഡി.പി.ഐ ചൂണ്ടിക്കാട്ടുന്നു. 2018 ൽ ക്രൈസ്തവർക്കെതിരെ ആർ.എസ്.എസ് നടത്തിയത് 325 കേസുകളാണെന്ന് എസ്.ഡി.പി.ഐ ആരോപിക്കുന്നു. 2019, 2020, 2021 എന്നീ വർഷങ്ങളിൽ അത് യഥാക്രമം 366, 327, 318 എന്നിങ്ങനെയാണെന്ന് എസ്.ഡി.പി.ഐ തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

അതേസമയം, ക്രൈസ്തവരെ സംരക്ഷിക്കാൻ തങ്ങൾക്കറിയാമെന്നും എസ്.ഡി.പി.ഐയുടെ സഹായം വേണ്ടെന്നും വ്യക്തമാക്കി കെ.സി.ബി.സി നേരത്തെ രംഗത്ത് വന്നിരുന്നു. മതംമാറ്റ നിരോധനത്തിനെതിരെ കര്‍ണാടകയില്‍ എസ്.ഡി.പി.ഐ സംഘടിപ്പിച്ച റാലിയില്‍ ക്രൈസ്തവ വൈദികര്‍ അണിനിരന്ന സംഭവത്തിലായിരുന്നു കെ.സി.ബി.സിയുടെ പ്രതികരണം.

Also Read:കടന്നല്‍കൂട്ടം ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച്‌ നിന്നവരെ കുത്തി: പള്ളിയിലുള്ളവർക്കും കുത്തേറ്റു,1 മരണം, 5 പേർക്ക് ഗുരുതരം

‘തീവ്രഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കു നേരെ ഉണ്ടാകുന്ന സാഹചര്യത്തില്‍ മുതലെടുപ്പിനായും സ്ഥാപിത താല്‍പര്യങ്ങളോടെയും പിന്തുണക്കാന്‍ എന്ന വ്യാജേന വരുന്നവരെ അകറ്റി നിര്‍ത്തണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന മതേതര നാമം എസ്.ഡി.പി.ഐ ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. ഈ തെറ്റിദ്ധാരണയാണ് കര്‍ണാകയില്‍ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരായുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരക്കാന്‍ കാരണമായത്’, കെ.സി.ബി.സി പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button