ജിദ്ദ: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും സ്ഥിരീകരിക്കുന്നത്് ഒമിക്രോൺ വകഭേദമാണെന്ന് സൗദി അറേബ്യ. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം ഒമിക്രോൺ വകഭേദമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലെത്തിയതെന്നാണ് വിദഗ്ധരുടെ അനുമാനം.
അതേസമയം രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോക്ക് ഡൗൺ അടക്കമുള്ള കോവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ലെന്നും വാക്‌സിനേഷനുകളിലൂടെയും ബൂസ്റ്റർ ഡോസിലൂടെയും സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചിരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ എടുത്തവർ പൂർണമായും പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. അതിനാൽ രോഗവ്യാപനം തടയാൻ എല്ലാവരും വാക്‌സിനുകൾ പൂർത്തിയാക്കണം. ബൂസ്റ്റർ ഡോസ് എടുക്കാൻ ഫൈസർ, മോഡേർനാ എന്നീ വാക്‌സിനുകൾ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. വാക്‌സിൻ ക്ഷാമം രാജ്യത്തില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.
Read Also: ട്രെയിനില്‍ പൊലീസ് മര്‍ദ്ദനമേറ്റ യുവാവ് പീഡനമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
Post Your Comments