Latest NewsIndiaNews

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്: ബുള്ളി ബായ്ക്ക് പിന്നിൽ സ്ത്രീ, 21കാരനുമായി ബന്ധം

മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടാണ് 'ബുള്ളി ബായ്' എന്ന ആപ്പ് വിദ്വേഷ പ്രചാരണം നടത്തിവന്നത്

മുംബൈ: മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ സഹിതം ഓണ്‍ലൈനില്‍ വില്‍പ്പന പരസ്യം വച്ച കേസിൽ യുവതി അറസ്റ്റിൽ. ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു സ്ത്രീയാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ 21കാരനുമായി ഇവര്‍ക്ക് ബന്ധമുണ്ട്. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ വിശാല്‍ കുമാര്‍ ബെംഗളൂരു സ്വദേശിയാണ്.

ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെയാണ് മുസ്ലിം സ്ത്രീകള്‍ക്ക് എതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. യുവതികളുടെ ചിത്രങ്ങള്‍ സഹിതം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് സൈബര്‍ സെല്‍ വിഭാഗം അന്വേഷണം ആരംഭിച്ചത്.

read also: അമ്മ നോക്കാനേൽപ്പിച്ച 3 വയസ്സുകാരിയായ കൊച്ചുമകളെ മുത്തശ്ശിയുടെ കാമുകൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് വിദ്വേഷ പ്രചാരണം നടത്തിവന്നത്. ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിനേതാക്കളായ ലദീദ സഖലൂന്‍, ആയിഷ റെന്ന, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെ ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നുണ്ട്

‘സുള്ളി ഡീല്‍സ്’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഇതുപോലെ ഒരു ആപ്പ് പ്രവർത്തിച്ചിരുന്നു. അതിലും മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുന്നതരത്തിലായിരുന്നു പരസ്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button