കുവൈത്ത് സിറ്റി: അടച്ചിട്ട സ്ഥലങ്ങളിൽ കൂട്ടംചേരുന്നതു നിരോധനം ഏർപ്പെടുത്തി കുവൈത്ത്. അടുത്ത ഞായർ മുതൽ ഫെബ്രുവരി 28 വരെയാണ് നിരോധനം ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
രാജ്യത്തേക്ക് എത്തുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ കാലപരിധിയിൽ പിസിആർ പരിശോധന നടത്തേണ്ടതാണെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസം 962 കോവിഡ് കേസുകളാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്തത്.
Post Your Comments