Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന സമസ്തയുടെ പ്രമേയം എന്റെ അറിവോടെയല്ല: ജിഫ്രി മുത്തുകോയ തങ്ങൾ

കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്ലിം സമൂഹം ജാഗ്രത പുലർത്തണമെന്ന സമസ്തയുടെ പ്രമേയം എന്റെ അറിവോടെയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സമസ്ത അവതരിപ്പിച്ച പ്രമേയത്തിന് തന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നും, പ്രമേയത്തെ കുറിച്ച് തനിക്ക് അറിയുമായിരുന്നില്ല എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

കമ്മ്യൂണിസത്തിനെതിരെ സമസ്ത അവതരിപ്പിച്ച പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേർത്ത് മാധ്യമങ്ങൾ വാർത്ത നൽകുന്നത് തെറ്റിദ്ധാരണാജനകമാണെന്നും തന്റെ ഫോട്ടോ ഉപയോഗിക്കുന്നത് ദുരുദ്ദേശത്തോടെ ആണെന്നും, ആയതിനാൽ ഇതിൽ നിന്നും പിന്മാറണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ജില്ലാ സിൽവർ ജൂബിലി സമ്മേളനത്തിലായിരുന്നു സമസ്ത യുവജന സംഘം ജില്ലാ പ്രസിഡന്റ് സലീം എടക്കര പ്രമേയം അവതരിപ്പിച്ചത്. കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലീം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണം തുടങ്ങിയ കാര്യങ്ങളാണ് സമസ്ത പ്രമേയത്തിലൂടെ അവതരിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button